ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും ചുമലിലേറി ഇന്ത്യ ഭേദപ്പെട്ട നിലയില്‍

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും വൈസ് ക്യാപ്റ്റന്‍ അജന്‍ക്യ രഹാനയുടെയും കരുത്തില്‍ ആണ് ഇന്ത്യ മെച്ചപ്പെട്ട നിലയിലെത്തിയത്. കോഹ്ലി 82 റണ്‍സും രഹാനെ 51 റണ്‍സും നേടി. ഇരുവരും പുറത്തായിട്ടില്ല. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ്.

കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍മാരെ രണ്ടു പേരെയും നഷ്ടമായി. പിന്നാലെ എത്തിയ പുജാരയ്ക്കും അധികം നേരം ക്രീസില്‍ തുടരാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്നീട് കോഹ്ലി-രഹാനെ കൂട്ടുകെട്ട് ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു.

277 ന് 6 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയ 326 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ക്യാപ്റ്റന്‍ ടീം പെയ്ന്‍ മാത്രമാണ് പിടിച്ചു നിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News