ബംഗളൂരുവിലെ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം; സംഭവം കൊലപാതകമെന്ന് സംശയം

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമെന്ന് സംശയം. സംശയത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി

കണ്ണൂര്‍ കീഴാറ്റൂര്‍ സ്വദേശി അര്‍ജുന്‍ പ്രഭാകറിന്റെ മരണത്തിലാണ് സംശയം. ഇന്നലെ വൈകുന്നേരമാണ് അര്‍ജുന്‍ പ്രഭാകര്‍ മരിച്ചതായി വിവരം ലഭിച്ചത്.

വിദ്യാര്‍ത്ഥിയുടെത് അപകട മരണം എന്നായിരുന്നു പോലീസ് അറിയിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അര്‍ജുന്‍ പരാതി നല്‍കിയിരുന്നു. വാഹന അപകടത്തില്‍ മരിച്ചു എന്നായിരുന്നു ബംഗളൂരു പോലീസ് അറിയിച്ചത്.

മൃത ശരീരത്തില്‍ അസ്വാഭാവികമായ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് സംശയം ഉണ്ടായത്.

ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. മൃതദേഹം ഇപ്പോള്‍ ബംഗളൂരു എലഹങ്ക ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News