കണ്ണൂര്‍ നഗരത്തിലെ മൂന്ന് പൈതൃക സ്മാരക കെട്ടിടങ്ങള്‍ സംരക്ഷിത സ്മാരകമാക്കുന്നു

കണ്ണൂര്‍ നഗരത്തിലുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ മൂന്ന് പൈതൃക സ്മാരക കെട്ടിടങ്ങള്‍ സംരക്ഷിത സ്മാരകമാക്കുന്നു.

പട്ടാളപ്പള്ളി,പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിടം ഹാന്‍വീവിന്റെ പഴയ കെട്ടിടം എന്നിവയാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.

കണ്ണൂര്‍ നഗരത്തിലുള്ള വര്‍ഷങ്ങളുടെ പഴക്കമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കെട്ടിടങ്ങളാണ് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഹാന്‍വീവ് കെട്ടിടം കൈത്തറി മ്യൂസിയമാക്കാനാണ് പദ്ധതി.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് അടുത്തുള്ള സെയിന്റ് ജോണ്‍സ് സി എസ് ഐ ചര്‍ച്ചാണ് പട്ടാളപ്പള്ളിയായി അറിയപ്പെടുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രത്യേകം പണിത പള്ളിയാണിത്.1811 ലാണ് പള്ളി നിര്‍മിച്ചത്.

കണ്ണൂരിലെ പ്രസിദ്ധമായ ബാലിക വിദ്യാലയവും പിന്നീട് കണ്ണൂര്‍ ഗേള്‍സ് സ്‌കൂളുമായി മാറിയ കെട്ടിടമാണ് പൈതൃക സ്മാരകമാക്കുന്ന മറ്റൊരു കെട്ടിടം.ഹാന്‍വീവിന്റെ പഴയ കെട്ടിടം കൈത്തറി മ്യൂസിയമാക്കി മാറ്റും.

പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു.വേഗത്തില്‍ തന്നെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

കണ്ണൂര്‍ വിമാനത്താവളം യാദര്‍ഥ്യമായതോടെ ഉത്തര മലബാറിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.സഞ്ചാരികള്‍ക്ക് നാടിന്റെ പൈതൃകവും സംസ്‌കാരവും മനസ്സിലാക്കാന്‍ അവസരം ഒരുക്കുന്നതിന് കൂടിയാണ് ഇവ സംരക്ഷിത സ്മാരകങ്ങളാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News