ജമ്മുകാശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ സിര്‍നോ ഗ്രാമത്തില്‍ നടന്ന സൈനീക ഏറ്റുമുട്ടലില്‍ ഒരു സൈനികനും മൂന്ന് തീവ്രവാദികളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. 7 നാട്ടുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ അമിര്‍ അഹ്മദ്, അബിദ് ഹുസൈന്‍ എന്നീ യുവാക്കള്‍ക്ക് ഏറ്റുമുട്ടലിനിടെ വെടിയേറ്റു. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സഹൂര്‍ തോക്കര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
യുവാക്കള്‍ക്ക് വെടിയേറ്റതോടെ ജനങ്ങള്‍, സൈന്യവും തീവ്രവാദികളും തമ്മില്‍ സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് വരികയും തുടര്‍ന്ന് ഇവരെ ഒഴിവാക്കാനായി വെച്ച മുന്നറിയിപ്പ് വെടികള്‍ കൊണ്ട് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
ഒരു രാജ്യവും സ്വന്തം ജനതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജയിച്ചിട്ടില്ലെന്നും രക്തക്കുളി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്റ് ചെയ്തു. തെക്കന്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ നടത്തിയ സൈനീക നടപടിക്കിടെയാണ് ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.
കൂട്ടക്കൊല എന്നാണ് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സൈനീക നടപടിയെ വിമര്‍ശിച്ചത്. പലയിടത്തും സുരക്ഷാസേന കണ്ണീര്‍വാതകവും പെല്ലറ്റും പ്രയോഗിച്ചു. ചിലയിടത്ത് വെടിവയ്പ്പുമുണ്ടായി.
Get real time update about this post categories directly on your device, subscribe now.