പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി പ്രതിഫലം വാങ്ങാതെ കൃഷ്ണ തിരുവനന്തപുരത്ത് പ്രതിഫലം വാങ്ങാതെ പാടി. പറയാനല്ല പാടുവാനാണ് വന്നത്. എന്നാല്‍, പറയാതിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചുകൊണ്ടാണ് കൃഷ്ണ ആശയങ്ങള്‍ പങ്കുവച്ചത്.
വിശ്വാസത്തിന് ലിംഗവ്യത്യാസം തടസ്സമാകരുത്. പ്രാര്‍ത്ഥിക്കുമ്‌ബോള്‍ സ്ത്രീക്കും പുരുഷനും കിട്ടുന്ന അനുഭവം ഒന്നാണ്. അതിന് മതം തടസമല്ല.
ഭരണഘടനയും മൗലികാവകാശവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരളം മാതൃകയാണ് ഈ പോരാട്ടത്തില്‍ താനും കേരളത്തിനൊപ്പമുണ്ട്.
ഹിന്ദുവായ കൃഷ്ണ മറ്റ് ദൈവങ്ങള്‍ക്ക് വേണ്ടി പാടുന്നുവെന്ന് ആരോപിച്ച് ദില്ലിയിലെ സംഗീത പരിപാടികള്‍ സംഘപരിവാര്‍ ഇടപെട്ട് റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ അദ്ദേഹത്തിന് വേദി നല്‍കി. അതിനും പിന്നാലേ തിരുവനന്തപുരത്ത് കച്ചേരിക്ക് അവസരം നല്കി കേരളം നല്കിയത് ആ ഗായകനോടുള്ള ഐക്യദാര്‍ഢ്യവുമായി.
തിരുവനന്തപുരത്തും ക്രിസ്തുവിനെ കുറിച്ചുള്ള കീര്‍ത്തനം ആലപിച്ച് എതിരാളികളെ കൃഷ്ണ വെല്ലുവിളിച്ചു.
കേരള സര്‍വകലാശാല ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷനും സര്‍വകലാശാല കലാസാംസ്‌കാരിക സംഘടനയായ യൂണിസ്റ്റാറും ചേര്‍ന്നാണ് സെനറ്റ് ഹാളില്‍ മൈത്രി സംഗീത സന്ധ്യ എന്ന പേരില്‍ കച്ചേരി സംഘടിപ്പിച്ചത്.
കെ എസ് ശബരീനാഥന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈസ്ചാന്‍സലര്‍ പ്രൊഫ. വി പി മഹാദേവന്‍ പിള്ള അധ്യക്ഷനായിരുന്നു. ശബ്‌നം റിയാസിന്റെ ‘സൂഫി സംഗീതം’ പുസ്തകം ടി എം കൃഷ്ണ പ്രകാശനം ചെയ്തു.
ടി വിജയലക്ഷ്മി, സി എ ലാല്‍, സി ആര്‍ പ്രസാദ്, സി കെ സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. അച്യുത് ശങ്കര്‍ സ്വാഗതവും അഷ്‌റഫ് കടക്കല്‍ നന്ദിയും പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.