തൃശൂര്‍: ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട പൂജാരിയെ വര്‍ഗീയ വാദികള്‍ തടഞ്ഞ സംഭവത്തില്‍ പോലീസിന്റെ ഇടപെടലിലൂടെ പൂജാരിയെ ജോലിയില്‍ പ്രവേശിപ്പിച്ചു.

ഏവന്നൂര്‍ തേന്‍കുളങ്ങര ക്ഷേത്രത്തിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച ഈഴവ സമുദായത്തിലുള്ള ഡി സരുണിനെ വര്‍ഗീയവാദികള്‍ ശ്രീകോവിലില്‍ കയറ്റാതെ തടഞ്ഞത്.

സംസ്ഥാന സര്‍ക്കാരിന്റെ ധീരമായ നിലപാടിന്റെ ഭാഗമായാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പിന്നോക്ക വിഭാഗത്തില്‍പെട്ടവരെയും പട്ടിക വിഭാഗക്കാരെയും ശാന്തിക്കാരായി നിയമിക്കാന്‍ തീരുമാനമായത്.

സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് പിന്നോക്ക സമുദായത്തിലെ നിരവധി പേര്‍ക്ക് ശാന്തിക്കാരായി നിയമനം ലഭിച്ചിട്ടുണ്ട്. പുതിയതായി നിയമനം ലഭിച്ച സരുണിനെ വര്‍ഗീയ വാദികള്‍ തടഞ്ഞതിനെതിരെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.