ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ്; കിരീടം ലക്ഷ്യമാക്കി പി വി സിന്ധു ഇന്നിറങ്ങും

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് വനിതാ സിംഗിള്‍സ് കിരീടം ലക്ഷ്യം വെച്ച് ഇന്ത്യന്‍ താരം പി വി സിന്ധു ഇന്നിറങ്ങും. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് എതിരാളി. രാവിലെ 10.30നാണ് മത്സരം ആരംഭിക്കുക.

സെമി ഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്.

ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനേയും രണ്ടാം റാങ്കുകാരി യമാഗുച്ചിയേയും സിന്ധു പരാജയപ്പെടുത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു പോരാട്ടം തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here