
നടന്‍ അജിത് കുമാറിന്റെ നായികയാകാനൊരുങ്ങി മലയാളത്തിന്റ പ്രിയ താരം നസ്രിയ. അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കിലായിരിക്കും ഇവര്‍ ഒന്നിക്കുക എന്നാണ് സൂചനകള്‍.
ബോണി കപൂറിന്റെ ബേവ്യൂ നിര്‍മാണ കമ്പനിയാണ് സിനിമ നിര്‍മിക്കുന്നത്. നസ്രിയ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. അജിത്തിന്റെ അമ്പത്തിഒമ്പതാമത്തെ സിനിമയായിരിക്കും ഇത്.
ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും സൂചനകളുണ്ട്. ഇരുവരും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here