ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തെ കുറിച്ചാണ്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇഷയുടെ കല്ല്യാണത്തിനെത്തുന്ന താരങ്ങള്‍ പരസ്പരം ഭക്ഷണം വിളമ്പുന്ന വീഡിയോയാണ്. സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയാണ് താരങ്ങള്‍ വിവാഹത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.

പരമ്പരാഗത രീതിയിലുളള ഗുജറാത്തി ഭക്ഷണമാണ് ഇരുവരും അതിഥികള്‍ക്കായി വിളമ്പിയത്. താരങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

അടുത്ത ബന്ധുക്കള്‍ ആചാരമനുസരിച്ച് നിര്‍വഹിക്കുന്ന ചടങ്ങാണ് അംബാനി കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന അമിതാഭ് ബച്ചനും ആമിര്‍ ഖാനും നിര്‍വഹിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here