കാട്ടാക്കട: തിരുവനന്തപുരത്ത് സ്കൂളില്‍ കടന്നു ചെന്ന് മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ മോഷ്ടിച്ച സ്ത്രീയെ തേടി പൊലീസ്. കാട്ടാക്കട പൂവച്ചല്‍ യു പി സ്കൂളിലാണ് പട്ടാപ്പകല്‍ മോഷണം അരങ്ങേറിയത്.
സ്കൂളില്‍ നിന്നും വെെകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ചെവിയില്‍ കമ്മലില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്.
സ്കൂളിലെത്തിയ ഒരു സ്ത്രീ കുഞ്ഞിനെ സമീപിച്ച് അമ്മ അയച്ചതാണെന്നും പണയം വെക്കാനായി കമ്മല്‍ വേണമെന്ന് പറയുകയും കമ്മല്‍ ഊരിവാങ്ങുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് കുറവാണ്. എന്നാല്‍ സ്കൂളിനകത്തേക്ക് അപരിചിതര്‍ക്ക് കടന്നു വരാന്‍ സാധിച്ചതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്.
Get real time update about this post categories directly on your device, subscribe now.