മകന്‍ ഇതരജാതിക്കാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടി; മാതാപിതാക്കളെ ഒരു സംഘമാളുകള്‍ വിഷം കൊടുത്തു കൊന്നു

കര്‍ണാടക: മകന്‍ ഇതരജാതിക്കാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടിയതിന് മാതാപിതാക്കളെ ഒരു സംഘമാളുകള്‍ നിര്‍ബന്ധിച്ച് വിഷം കൊടുത്തു കൊന്നു. ആള്‍ക്കൂട്ടം ഇവരുടെ തള്ളിക്കയറുകയും തുടര്‍ന്ന് വിഷം നല്‍കുകയുമായിരുന്നു.

കര്‍ണാടക രാമനഗര ജില്ലയിലെ കനക്പുര താലൂക്കില്‍ കള്ളിഗൗഡനദൊഡ്ഡിയിലാണ് നാടിനെ നടുക്കിയ ക്രൂരമായ ആള്‍ക്കൂട്ട കൊലപാതകം നടന്നത്. കര്‍ഷകനായ സിദ്ധരാജു (50), ഭാര്യ സാകമ്മ (45) എന്നിവരെയാണു ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ച് കൊലപ്പെടുത്തിയത്.

ഇതരജാതിക്കാരിയായ വിവാഹിതയ്‌ക്കൊപ്പം മകന്‍ മനു (25) ഒളിച്ചോടിയതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് യുവതിയുടെ ബന്ധുക്കളാണു പ്രതികളെന്നു സംശയിക്കുന്നതായും തിരച്ചില്‍ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News