പ്രായം മറന്ന് നയന്‍താര; കുട്ടി ആരാധികയ്ക്കൊപ്പമുള്ള വീഡിയോ വെെറല്‍

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു പറയുമ്പോള്‍ മനസിലേക്ക് ആദ്യം വരുന്ന മുഖം നയന്‍താരയുടേതാണ്. ആരാധകരുടെ പ്രിയതാരമാണ് നയന്‍സ്. പെരുമാറ്റത്തിലേ ലാളിത്യവും സ്നേഹവുവും അതിനൊത്ത അഭിനയവുമാണ് നയന്‍സിനെ ആരാധകരുടെ പ്രിയ താരമാക്കിയത്.

ക‍ഴിഞ്ഞ ദിവസം തന്‍റെ ഒരു കുഞ്ഞ് ആരാധികയ്ക്കൊപ്പം പ്രായം മറന്ന് കളിക്കുന്ന നയന്‍താരയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലാകുന്നത്.

ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോൾ.

ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയൻതാരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News