ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍. എന്‍റെ കാഴ്ചപ്പാടിലെ മാസ് ചിത്രം ഇതാണ്. ഞാന്‍ പുലിമുരുകന്‍ 2 അല്ല എടുത്തത്.
ഒാരോ സംവിധായകനും വ്യത്യസ്ഥ കാഴ്ചപ്പാടുണ്ട്.എന്‍റെ കാഴ്ചപ്പാടിലെ മാസ് ചിത്രം ഇതാണ്. ഒരു ചിത്രത്തിനും 100 ശതമാനം ആളുകളെ്യും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല.
സര്‍വ്വകാല റിക്കോര്‍ഡ് ചരിത്രമാണ് കേരളത്തിന്‍റെ പുറത്ത് ചിത്രത്തിന് ലഭിക്കുന്നത്. റിക്കോര്‍ഡ് ഭേദിക്കുന്ന നേട്ടമാണ് ചിത്രത്തിന് കേരളത്തിന് പുറത്ത് ലഭിക്കുന്നത്.
ചിത്രത്തിന് വേണ്ടി ഒരു പാടു കഷ്പ്പാടുകള്‍ ഒരു പാടുപേര്‍ സഹിച്ചിട്ടുണ്ട്. വലിയ വിപണിയെ ലക്ഷ്യമിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ഒടിയനെ വളഞ്ഞിട്ട് ദ്രോഹിക്കരുത്. ചിത്രത്തിന് രണ്ടാം ദിവസം 90 സ്പെഷല്‍ ഷോകളുണ്ട്.
കുറച്ചു കാലങ്ങളായി എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു. ഇതിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍. സോഷ്യല്‍ മീഡിയയിലടക്കം എനിക്കെതിരെ വ്യാപകമായ പരാമര്‍ശങ്ങള്‍ നടക്കുന്നു.
ഇതേ പ്രചരണം തന്നെ ചിത്രത്തിന് നേരെയുമുണ്ട്. ആദ്യ ഷോ അവസാനിക്കുന്നതിനും മുമ്പ് ക്ലെെമാസ് മോശമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായെന്നും ശ്രീകുമാര്‍മേനോന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here