വെടിവെപ്പ് കേസില്‍ അധോലോക ബന്ധത്തിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്‌

കൊച്ചി:  ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക ബന്ധത്തിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അതേസമയം പാര്‍ലര്‍ ഉടമ ലീനാ മരിയാ പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷിക്കും. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരില്‍ ചിലരെ പോലീസ് ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു.

വിവിധ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റുണ്ടാവുകയും ചെയ്ത പശ്ചാത്തലം ലീനാ മരിയാ പോളിനുള്ളതിനാലാണ് ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.

സാമ്പത്തിക തട്ടിപ്പുകാരനായ സുകേഷ് ചന്ദ്രശേഖറുമായി ചേര്‍ന്ന് ലീന ഹവാല ഇടപാടുകള്‍ നടത്തിയ കേസുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലും ഇത്തരം ഹവാല റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള സംശയം പൊലീസിനുണ്ട്.

ലീനാ പോളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെക്കുറിച്ചും പോലീസ് അനേഷിക്കുന്നുണ്ട്. ഇവരില്‍ പലരെയും പോലീസ് ചോദ്യം ചെയ്തു. ഇത്തരത്തില്‍ പണമിടപാടു നടത്തിയവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടൊ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ ലീനയുടെ മൊഴി നിര്‍ണ്ണായകമാണ്. രവി പൂജാരിയുടെ പേരില്‍ തനിക്ക് ഫോണ്‍ ഭീഷണി വന്നെങ്കിലും അത് രവി പൂജാരി തന്നെയാണൊ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ലീന ഫോണില്‍ പ്രതികരിച്ചു.

അടുത്ത ദിവസം പോലീസിനു മുന്‍പാകെ ഹാജരാകുമെന്നും ലീന പറഞ്ഞു. അതേസമയം ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത യുവാക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണൊ ഇവരെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News