കൊടുങ്ങല്ലൂരില്‍ വ്യാജമദ്യവേട്ട; ബിജെപി നേതാവടക്കം മൂന്ന് പേര്‍ പിടിയില്‍

കൊടുങ്ങല്ലൂരില്‍ എക്‌സൈസ് നടത്തിയ തെരച്ചിലില്‍ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ആയിരം ലിറ്ററോളം വ്യാജമദ്യവും, ഉപകരണങ്ങളും സ്ഥലത്ത് നിന്ന് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് മണക്കാട് സേതു അടക്കമുള്ളവര്‍ എക്‌സൈസ് പിടിയിലായി.

മതിലകം കഴുവിലങ്ങില്‍ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രമാണ് എക്‌സൈസ് ഇന്റലിജന്റ്‌സ് സംഘം കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് രാവിലെ കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന എഴുന്നൂറ് കുപ്പി വ്യാജമദ്യം പിടികൂടിയതാണ് മദ്യവേട്ടക്ക് വഴിവെച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വന്‍ മദ്യവേട്ടയ്ക്ക് വഴി വെച്ചത്. പത്തോളം അബ്കാരി കേസുകളില്‍ പ്രതിയായ ശാന്തിപുരം ചിറ്റേഴത്ത് അനില്‍കുമാറിനെ പിടികൂടിയ എക്‌സൈസ് സംഘം, ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കഴുവിലങ്ങിലെ വ്യാജ ഡിസ്റ്റിലറി റെയ്ഡ് ചെയ്യുകയായിരുന്നു.

ഇവിടെ നിന്നും ഇരുന്നൂറ്റി അമ്പത് ലിറ്റര്‍ സ്പിരിറ്റ്, ഇരുന്നൂറ് ലിറ്ററോളം വ്യാജമദ്യമിശ്രിതം, അമ്പത് കുപ്പികളിലായി സൂക്ഷിച്ചിരുന്ന വ്യാജമദ്യം, മദ്യ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും, ഹോളോഗ്രാം, സ്റ്റിക്കര്‍ എന്നിവയും കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ മണക്കാട്ട് സേതുമാധവനെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.സേതുമാധവന്‍ കൊടുങ്ങല്ലൂരത്തെ സജീവ BJP പ്രവര്‍ത്തകനും സ്ഥിരം ക്രിമിനലുമാണ്.
എക്‌സൈസ് ഇന്റലിജന്‍സ് സെന്‍ട്രല്‍ സോണ്‍ അസി.കമ്മീഷണര്‍ കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News