ഓസ്‌ട്രേലിയക്ക് 175 റണ്‍സ് ലീഡ്

പെര്‍ത്ത്:  രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 175 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്നത്തെ ദിവസം അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ടിം പെയ്‌നും 41 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍. മുഹമ്മദ് ഷമി രണ്ടു വിക്കറ്റ് നേടി.

നേരത്തെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിഷഭ് പന്ത് ഒഴികെ മറ്റാരും തന്നെ കോഹ്ലിക്ക് പിന്തുണ നല്‍കിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News