ശബരിമലയില്‍ നിരോധനാജ്ഞ രണ്ട് ദിവസം കൂടി നീട്ടി

പത്തനംത്തിട്ട:  ശബരിലയിലെ നിരോധനാജ്ഞ 18ാം തീയതി വരെ നീട്ടി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാരും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ കലക്ടര്‍ രണ്ട് ദിവസം കൂടി നീട്ടിയത്.

നിലവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് ഇപ്പോള്‍ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ആര്‍ക്കും വരുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സം ഉണ്ടായിരിക്കുന്നതല്ല എന്ന് പൊലീസ് വ്യക്തമാക്കി.
ജനുവരി പതിനാല് വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കളക്ടര്‍ വിഷയത്തില്‍ തീരുമാനമെടുത്തത്. പമ്പാ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലെയും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. അതേ സമയം ശരണം വിളിക്കുന്നതിനേ ഭക്തര്‍ കൂട്ടമായി എത്തുന്നതിനോ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News