ഖസീം പ്രവാസി സംഘം, മാനവീയം 2018’19 ന്റെ ഭാഗമായി ഫുട്ബോള് മത്സരം നടന്നു

ഖസീം പ്രവാസി സംഘം, മാനവീയം 2018’19 ന്റെ ഭാഗമായി നടന്ന ഫുട്ബാള്‍ മേളയില്‍ എഫ് സി ബുറൈദ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ എഫ് സി ബുറൈദ, പ്രവാസി ഉദയ പറമ്പില്‍ പീടിക എന്നീ ടീമുകള്‍ ഏറ്റുമുട്ടി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അന്‍വറിനെയും , മികച്ച ഗോള്‍ കീപ്പറായി പ്രമോദിനെയും , മികച്ച സ്റ്റോപ്പറായി ഷഫീക്കിനെയും , മികച്ച സ്‌കോററായി ഹസീബിനെയും തിരഞ്ഞെടുത്തു.

നാസര്‍ ഇരിണാവ് അധ്യക്ഷനായ ഉദ്ഘാടന പരിപാടി ഖസീംപ്രവാസി സംഘം, കേന്ദ്ര മുഖ്യ രക്ഷാധികാരി ഷാജി വയനാട് ഉദ്ഘാടനം ചെയ്തു. മനാഫ് ചെറുവട്ടൂര്‍ . ഖസീം പ്രവാസി സംഘം, കേന്ദ്ര സെക്രട്ടറി പര്‍വേസ്തലശ്ശേരി, കെ എം സി സി പ്രതിനിധി ഇക്ബാല്‍ ഹല്‍വാനി എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News