റായ്ബറേലിയില്‍ മോദിയുടെ പ്രസംഗത്തിനിടെ ആളുകള്‍ പിരിഞ്ഞു പോയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റായ്ബറേലിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദിര ഗാന്ധിയെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. ലോകം ആദരിക്കുന്ന ഒരാളെ അയാള്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍ വെച്ച് അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.

മോദിയുടെ പ്രസഗം പകുതി ആയപ്പോള്‍ ഭൂരിഭാഗം ആളുകളും പിരിഞ്ഞ് പോയി തുടങ്ങിയെന്നും തിവാരി പറയുന്നു. ഇത്തരം വിവാദപരമായ കാര്യങ്ങള്‍ പറയുന്നതിന് മുന്‍പ് മോദി ആരുടെയും അനുമതി തേടാറില്ലായെന്നും കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കുന്ന നയങ്ങള്‍ മോദി സ്വീകരിക്കുന്നതും ഇതുപോലെയെന്ന് തിവാരി കുറ്റപ്പെടുത്തി.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആണ് അദ്ദേഹം ഇത്തരത്തിലൊരു കാരയം പറഞ്ഞതെന്നും തിവാരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here