എെആര്‍പിസിയിലൂകെ ലഹരി വിമുക്തരായവര്‍ ഒത്തുചേര്‍ന്നു

കണ്ണൂർ ഐ ആർ പി സി യിൽ നിന്നും ലഹരി വിമുക്തി നേടി ജീവിതത്തിലേക്ക് മടങ്ങിയവരും കുടുംബാഗങ്ങളും ഒത്തുചേർന്നു.

ലഹരിക്ക് അടിമപ്പെട്ടവർക്കും പുതു ജീവിതം സാധ്യമാണ് എന്ന സന്ദേശമുയർത്തിയായിരുന്നു ജീവിതത്തിനൊരു കൈത്താങ്ങ് എന്ന പേരിലുള്ള സംഗമം.ചികിത്സ പൂർത്തിയാക്കിയ 72 പേരും കുടുംബവുമാണ് സംഗമത്തിൽ പങ്കെടുത്തത്.

കണ്ണൂർ ഐ ആർ പി സി ഡീ അഡിക്ഷൻ ആൻഡ് കൗൺസിലിങ് സെന്ററിലെ ചികിത്സയിലൂടെ ലഹരിയുടെ നീരാളിപ്പിടുത്തിൽ നിന്നും രക്ഷപ്പെട്ടവരാണ് കുടുംബ സമേതം ഒത്തുകൂടിയത്.

എല്ലാവരുടെയും മുഖത്ത് നിറഞ്ഞ പുഞ്ചിരിയും ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷവും. മദ്യപാനം ഉൾപ്പെടെ വിവിധ തരം ലഹരിക്ക് അടിമപ്പെട്ട 72 പേരാണ് പൂർണമായും മുക്തി നേടി കുടുംബത്തോടൊപ്പം സന്തോഷം പങ്കു വയ്ക്കാൻ എത്തിയത്.

ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ സംഗമം ഉദ്ഘാടനം ചെയ്തു.

ലഹരി വിമുക്തി നേടിയവർ അനുഭവങ്ങൾ പങ്കു വച്ചു.

ഐ ആർ പി സി കൗൺസിലിങ് ആൻഡ് ഡി അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളുമായി വിവിധ തരത്തിൽ സാഹകരിക്കുന്നവരെ ചടങ്ങിൽ വച്ച് ആദരിച്ചു.

വിവിധ കലാ പരിപാടികളും അരങ്ങേറി.ഐ ആർ പി സി യി ലെ പൂർണ സൗജന്യവും വ്യത്യസ്തവുമായ ചികിത്സാ രീതിയിലൂടെ ലഹരിക്ക് അടിമപ്പെട്ട ഏതൊരാൾക്കും ജീവിതത്തിലേക്ക് തിരിച്ചു വരാമെന്നാണ് ചികിത്സ പൂർത്തിയായവർ സാക്ഷ്യപ്പെടുത്തുന്നത്.

സാന്ത്വന പരിചരണ ജീവകാരുണ്യ രംഗത്തെ മാതൃകാ സ്ഥാപനമായ ഐ ആർ പി സി യുടെ കീഴിലുള്ള കൗൺസിലിങ് ആൻഡ് ഡീ അഡിക്ഷൻ സെന്ററിൽ നിന്നും നിരവധി പേരാണ് ലഹരി വിമുക്തി നേടി പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News