കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; മയക്കുമരുന്നുമായി പ്രമുഖ സീരിയല്‍ നടി അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരുടെ എമ്മം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കഴിഞ്ഞ ദിവസവും കൊച്ചിയില്‍ 3.5 ഗ്രാം എംഡിഎംഎ പ്രമുഖ സീരിയല്‍ നടിയില്‍ നിന്നും പിടിച്ചെടുത്തത്.

തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് ഇന്നലെ രാവിലെ കാക്കനാടുള്ള നടിയുടെ ഫ്ലാറ്റില്‍ നിന്നും തൃക്കാക്കര പൊലീസ് പിടികൂടിയത്. നടിയോടൊപ്പം ഡ്രൈവര്‍ ബിനോയ് എബ്രഹാമിനെയും പോലീസ് പിടികൂടി.

പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു. ബാഗ്ലൂരില്‍ നിന്നും ഡ്രൈവര്‍ ബിനോയ് വഴിയാണ് അശ്വതി ലോക വ്യാപകമായി വില്‍പ്പനയും ഉപയോഗവും നിരോധിച്ച ലഹരിമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍ എന്ന എംഡിഎംഎ കൊച്ചിയിലെത്തിച്ചിരുന്നത്.

അശ്വതി ബാബു മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും വില്‍പ്പന നടത്തുന്നുവെന്നും പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

കൊച്ചിയിലെ ഡിജെ പാര്‍ട്ടികളടക്കമുള്ള ഉന്നത പാര്‍ട്ടികളില്‍ ഇത്തരം മയക്കുമരുന്ന് ഇവര്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. വില്‍പ്പനക്ക് പുറമെ മൂന്ന് ദിവസത്തിലൊരിക്കല്‍ വീതം അശ്വതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here