നിറങ്ങളുടെ ലോകത്തുനിന്നും അവന്‍ മടങ്ങി: കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ മരിച്ചു

തിരുവനന്തപുരം: 2011 ല്‍ കരിയ്ക്കകത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ട നാലു വയസുകാരന്‍ ഇര്‍ഫാന്‍ നിറങ്ങളുടെ ലോകത്തുനിന്നും യാത്രയായി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇര്‍ഫാന്‍ ജീവന്‍ മാത്രം തിരിച്ച് കിട്ടിയ അവസ്ഥയിലായിരുന്നു.

ദുരന്തത്തില്‍ പ്രതികരണശേഷി നഷ്ടമായ ശരീരം തളര്‍ന്ന ഇര്‍ഫാന്‍ നിറങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു.

2011 ല്‍ തിരുവനന്തപുരത്ത് കരിയ്ക്കകത്ത് സ്‌കൂള്‍ വാന്‍ പാര്‍വതി പുത്തനാറിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇര്‍ഫാന്റെ ജീവിതം തളര്‍ന്നത്.

ദുരന്തത്തില്‍ ആറ് കുട്ടികള്‍ മരിച്ചു. രക്ഷപെട്ട ഇര്‍ഫാന് പക്ഷേ ഇതുവരെയും പഴയ നിലയിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News