മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായി യുവതി ഒന്നര വയസുള്ള മകളെ അടിച്ചുകൊന്നു

ലഖ്നൗ: മന്ത്രവാദപ്രവൃത്തികളുടെ ഭാഗമായി യുവതി ഒന്നര വയസുള്ള മകളെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ താജ്പുര്‍ ഗ്രാമത്തില്‍ ഇന്നലെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. അതേസമയം അതിശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ഗീതാദേവി പറഞ്ഞു.

കുഞ്ഞിന്റെ ശരീരത്തില്‍ പാടുകള്‍ കാണപ്പെട്ടതു കൊണ്ട് ഇവരുടെ മൊഴി പോലീസ് കണക്കിലെടുത്തിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ട് വന്നതിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു.

ഗീതാദേവി മകള്‍ സോനത്തിനെ അടിച്ചു കൊന്നുവെന്ന പരാതിയുമായി ഗ്രാമവാസികള്‍ എത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News