രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍; ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്

പെര്‍ത്ത്: രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. നാലാം ദിനം ഒാസ്ട്രേലിയന്‍ ഇന്നിംഗ്സ് അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്.

നാല്‌ വിക്കറ്റിന് 175 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസ് മികച്ച രീതിയില്‍ മുന്നേറിയെങ്കിലും വൈകാതെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. നാലാം ദിനം 68 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് ബാക്കിയുണ്ടായിരുന്ന 6 വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമാപൂര്‍വ്വം നേരിട്ട് ടിം പെയ്‌നും ഉസ്മാന്‍ ഖ്വാജയുമാണ് നാലാം ദിനം ഇന്നിങ്‌സ് മുന്നോട്ടു നയിച്ചത്.

നേരത്തെ നഥാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 283 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഇതോടെ ഓസീസ് 43 റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയ നന്നായി തുടങ്ങിയതോടെ ഇന്ത്യയുടെ ലക്ഷ്യം വലുതാവുകയാണ്. ഈ പിച്ചില്‍ അവസാന ഇന്നിങ്‌സില്‍ 250 റണ്‍സിലേറെ അടിക്കുന്നത് ബുദ്ധിമുട്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News