‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’; മഞ്ജു വാര്യരുടെ നിലപാട് മാറ്റം അവസരവാദമെന്ന് സിന്ധു ജോയ്

കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങള്‍ സരക്ഷിക്കുന്നതിനായി നവോത്ഥാന മൂല്യങ്ങളുള്ള വ്യത്യസ്ത സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് ആദ്യം പിന്‍തുണ പ്രഖ്യാപിക്കുകയും പിന്നീട് മലക്കം മറിയുകയും ചെയ്ത നടി മഞ്ജു വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി സിന്ധു ജോയ് രംഗത്ത്.

നാല്‍പതാം വയസിലും വ്യക്തമായ നിലപാടുകളില്ലാത്തയാളാണ് മഞ്ചുവെന്ന് സിന്ധു കുറിപ്പില്‍ പറയുന്നു. നിലപാട് മാറ്റം ഇവര്‍ക്ക് മുന്നേയുള്ള ശീലമാണ് സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയുടെ കാര്യത്തില്‍ ഈ കാര്യം നേരത്തെ വ്യക്തമായതാണെന്നും കുറിപ്പില്‍ പറയുന്നു.

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാമെന്നും കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News