മന്ത്രവാദത്തിന് വേണ്ടി 18 മാസം പ്രായമുള്ള കുഞ്ഞിനെ തല്ലിക്കൊന്ന അമ്മ പിടിയില്‍

ലഖ്‌നൗ: മന്ത്രവാദത്തിന് വേണ്ടി മകളെ അടിച്ചു കൊന്ന യുവതി പൊലീസ് പിടിയില്‍. 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഗീതാദേവി എന്ന മുപ്പത്തിരണ്ടുകാരിയാണ് തല്ലിക്കൊന്നത്. ഇത്തരം സംഭവങ്ങള്‍ സഥിരം നടക്കുന്ന ഉത്തര്‍പ്രദേശില്‍ ആണ് നീചമായ പ്രവര്‍ത്തി നടന്നത്.

മകളെ ഗീതാദേവി തല്ലിക്കൊന്നു എന്ന പരാതി പൊലീസിന് നല്‍കിയത് ഗ്രാമവാസികള്‍ ആണ്. ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.

അതിശൈത്യം കാരണം ആണ് കുഞ്ഞ് മരിച്ചതെന്ന ഗീതാദേവിയുടെ മൊഴി കുഞ്ഞിന്റെ ദേഹത്തെ പാടുകള്‍ കണ്ടതു കാരണം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News