ഓടുന്ന ട്രക്കില്‍ നിന്നും നോട്ടുകള്‍ പുറത്തേക്ക്; വാഹനം നിര്‍ത്തി നോട്ടുകള്‍ പെറുക്കിയെടുത്ത് യാത്രക്കാര്‍

ന്യൂജഴ്‌സി: ഓടുന്ന ട്രക്കില്‍ നിന്നും നോട്ടുകള്‍ റോഡിലേക്ക് വീ‍ഴുന്നു. അപ്രതീക്ഷിതമായി നോട്ടുകള്‍  വീ‍ഴുന്നത് കണ്ട്, റോഡില്‍ വണ്ടി നിര്‍ത്തി നോട്ടുകള്‍ പെറുക്കിയെടുക്കുന്ന യാത്രക്കാര്‍.

ഇത് സിനിമാ ദൃശ്യങ്ങളല്ല. യഥാര്‍ത്ഥ  സംഭവം, നടന്നത് ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിനു സമീപം.

നോട്ടുകളുമായി പോയ അമേരിക്കയിലെ സുരക്ഷ ഏജൻസിയായ ബ്രിങ്ക്‌സിന്റെ ട്രക്കിന്റെ വതിൽ തുറന്ന് പോകുകയും വാഹനത്തില്‍ ഉണ്ടായിരുന്ന നോട്ടുകെട്ടുകള്‍ പുറത്തേക്ക് വീ‍ഴുകയായിരുന്നെന്നാണ് പൊലീസിന്‍റെ  പ്രാഥമിക നി​ഗമനം.

അപ്രതീക്ഷിതമായി നോട്ടുകൾ പറന്നുവരുന്നത് യാത്രക്കാര്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ പെറുക്കിയെടുക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here