ശബരിമലയില്‍ കയറാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അനുമതി

പത്തനംതിട്ട:   ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ്. ഇന്നലെ ശബരിമലയില്‍ പോകാന്‍ എത്തിയവരെ പൊലീസ് തടഞ്ഞിരുന്നു. നാളെത്തന്നെ ശബരിമലയില്‍ എത്തുമെന്ന ട്രാന്‍സ്‌ജെന്‍ജേഴ്‌സ് അറിയിച്ചു.

ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താന്‍ യാതാരു വിലക്കും ഇല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. പന്തളം കൊട്ടരാവും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ സ്ത്രീവേഷത്തില്‍ എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന് അവര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here