ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി:  ബിജെപി സര്‍ക്കാരിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്ന് സീതാറാം യെച്ചൂരി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പുവരുത്തണം. മതേതര ബദലിനായി സിപിഎം ശ്രമിക്കും.

കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐയുടെ കരുതല്‍ ശേഖരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും വര്‍ഗീയതയ്ക്കെതിരെ നടക്കുന്ന പ്രചാരണ പരിപാടികളില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം പറയുന്നു.

റാഫേല്‍ ഇടപാടിനെക്കുറിച്ച് ജെ പി സി അന്വേഷണം നടത്തണം. വനിതാ സംവരണ ബില്‍ പാര്‍ലമെന്റ് പാസാക്കും. കലാപക്കേസില്‍ സജ്ജന്‍കുമാറിനെ ശിക്ഷിച്ച വിധി സ്വാഗതാര്‍ഹം. മതേതര സര്‍ക്കാരിനെ ആര് നയിക്കണമെന്ന് തെരഞ്ഞെടുപ്പിന് ശേഷമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പികെ ശശിക്ക് ഉയര്‍ന്ന ശിക്ഷയാണ് പാര്‍ട്ടി നല്‍കിയതെന്ന് പറഞ്ഞ അദ്ദേഹം പികെ ശശിക്കെതിരായ നടപടിക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയെന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് ശശിയെ സസ്‌പെന്റ് ചെയ്തുവെന്നും കൂട്ടിചേര്‍ത്തു.

നടപടി നേരിടുന്ന കാലയളവില്‍ ശശിയുടെ പ്രവര്‍ത്തനവും പെരുമാറ്റവും പാര്‍ട്ടി പരിശോധിക്കും. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞാലും നേരിട്ട് നേരത്തെയുണ്ടായിരുന്ന സ്ഥാനത്ത് എത്താനാകില്ലയെന്നും യെച്ചൂരി വ്യക്തമാക്കി.

ശബരിമലയെ ദക്ഷിണ അയോധ്യയാക്കാനുള്ള ആര്‍.എസ് എസ് ബിജെപി നീക്കം പരാജയപ്പെട്ടുവെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ശബരിമലയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ബിജെപിയ്ക്ക് സമരം മാറ്റേണ്ടി വന്നെന്നും യെച്ചൂരി ചൂണ്ടികാട്ടി.

വിഷയത്തില്‍ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വര്‍ഗിയ അജണ്ട തുറന്ന് കാട്ടാന്‍ എന്‍ഡിഎഫ് നടത്തുന്ന പ്രചാരണങ്ങളില്‍ പങ്ക് ചേരാനും ജനങ്ങളോട് കേന്ദ്ര കമ്മിറ്റി ആഹ്വനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News