പെര്‍ത്ത്: ഓസ്‌ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സ് നേടിയ ഹനുമാ വിഹാരിയും 9 റണ്‍സ് എടുത്ത ഋഷഭ് പന്തുമാണ് ക്രീസില്‍.
12 റണ്‍സെടുക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യക്ക് ആദ്യ രണ്ടു വിക്കറ്റും നഷ്ടമായി. പിന്നാലെ എത്തിയ വിരാട് കോഹ്ലിക്കും അധികമൊന്നും ചെയ്യാന്‍ സാധിച്ചില്ല. 30 റണ്‍സെടുത്ത അജന്‍ക്യ രഹാനെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഹെയ്‌സല്‍ വുഡ് അത് തകര്‍ത്തു.
നാലാം ദിനം കളി പുനരാരംഭിച്ച ഓസ്‌ട്രേലിയ ഉച്ചഭക്ഷണത്തിന് ശേഷം 243 റണ്‍സിന് തകരുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഷമി ആറു വിക്കറ്റും ബൂംറ മൂന്ന് വിക്കറ്റും നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here