പൃഥ്വി ഷാ പുറത്ത്; മാറ്റങ്ങളോടെ ഇന്ത്യന്‍ ടീം

പരിക്ക് ഭേദമായില്ല. പൃഥി ഷാ പുറത്തിരിക്കും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം പൃഥി ഷാ ഇറങ്ങില്ല. പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്നും പൃ​ഥ്വി ഷാ​യെ ഇ​ന്ത്യ ഒ​ഴി​വാ​ക്കി പകരം മാ​യ​ങ്ക് അ​ഗ​ർ​വാ​ളി​നെ​ ഷാ​യ്ക്കു പകരം ടീമില്‍ ഉള്‍പ്പെടുത്തി.

ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ഓ​സ്ട്രേ​ലി​യ ഇ​ല​വ​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഷാ​യ്ക്കു പ​രി​ക്കേ​റ്റ​ത്. ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്ന് ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ലും ഷാ ​ക​ളി​ച്ചി​ല്ല.

ഷായ്ക്ക് പകരക്കാരനായി മു​ര​ളി വി​ജ​യാണ് ഇറങ്ങിയത്. എന്നാല്‍ രണ്ടു ടെസ്റ്റിലും മു​ര​ളി വി​ജ​യ്ക്കു ഫോമിലെത്താന്‍ ക‍ഴിഞ്ഞിരുന്നില്ല. ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അഗര്‍വാള്‍ ആദ്യമായാവും ഇന്ത്യന്‍ ജെ‍ഴ്സിയില്‍ കളിക്കാനിറങ്ങുക.

ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇറങ്ങിയിരുന്നില്ല.രഞ്ജിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി കളിക്കുന്ന അഗര്‍വാള്‍ അവസാന മത്സരത്തില്‍ ഗുജറാത്തിനെതിരെ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News