രാഹുല്‍ നല്‍കിയ വാഗ്ദാനം പാലിച്ച് കമല്‍നാഥ്; മധ്യപ്രദേശില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളി

15 വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലില്‍ ഒപ്പിട്ടു.

മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവും പിസിസി അധ്യക്ഷനുമായ കമല്‍നാഥാണ് സത്യപ്രതിജ്ഞ ചെയ്തത്. ഭോപ്പാലിലെ ജംബോരി മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ എല്ലാം പങ്കെടുത്തു.

ഇവരെ സാക്ഷിയാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമായ വായ്പ എഴുതി തള്ളാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.

രാവിലെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലട്ടും അധികാരമേറ്റിരുന്നു. രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരും പങ്കെടുത്തിരുന്നു.

വൈകിട്ട് ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിസിസി അധ്യക്ഷനും പ്രമുഖ ഒബിസി നേതാവുമാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News