മുംബൈയിലെ ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ച് മരണം

മുംബൈ: ആശുപത്രിയിലെ തീ പിടുത്തത്തില്‍ അഞ്ച് മരണം. അന്ധേരി ഈസ്റ്റിലെ ഇഎസ്‌ഐ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  47 പേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മാറോലില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കംഗാര്‍ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

വൈകിട്ട് നാല് മണിയോടെ ആയിരുന്നു തീപിടുത്തം. എട്ട് ഫയര്‍ എഞ്ചിനുകളാണ് തീയണയ്ക്കാന്‍ എത്തിയത്.

അഞ്ച് നിലയുള്ള കെട്ടടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഏണികള്‍ ഉപയോഗിച്ചാണ് മുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തിയത്. പലരും ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News