80 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ച് സ്വര്‍ണ്ണമാലയുമായി കടന്ന ആനപാപ്പന്‍ പിടിയില്‍

80 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ച് മാല കവര്‍ന്ന സംഭവത്തില്‍ ആനപാപ്പാന്‍ പിടിയില്‍. ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്ന സംഭവത്തില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യമാണ് പ്രതിയായ സുമേഷ് ചന്ദ്രനെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കഴിഞ്ഞ മാസം 28 ാം തീയതി പാങ്ങോട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വെച്ചാണ സംഭവം. ക്ഷേത്രദര്‍ശനം നടത്തിയ ശേഷം തിരിച്ച് വരികയായിരുന്ന 80 വയസുകാരിയായ വൃദ്ധയെ ആനപാപ്പാന്‍ ആയ സുമേഷ് ചന്ദ്രന്‍ ബലമായി ഉള്‍കാട്ടിനുളളിലേക്ക് കൊണ്ട് പോയി ആണ് പീഡിപ്പിച്ചത്.

കോന്നി സ്വദേശിയായ സുമേഷ് ചന്ദ്രന്‍ വൃദ്ധയെ പീഢിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും പൊട്ടിച്ച് രക്ഷപ്പെട്ടു.

ദൃക്‌സാക്ഷികള്‍ ഇല്ലായിരുന്ന സംഭവത്തില്‍ ജംഗ്ഷനില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യമാണ് പ്രതിയായ സുമേഷ് ചന്ദ്രനെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.

ഇയാളെ കൊല്ലം പാരിപ്പളളിയില്‍ നിന്നാണ് നെടുമങ്ങാട് ഡിവൈഎസ്പി പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വൃദ്ധയില്‍ നിന്ന് കവര്‍ന്ന മാല കരേറ്റുളള ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ഇയാള്‍ പണയം വെച്ചിരിക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ സുമേഷ്ചന്ദ്രനെ റിമാര്‍ഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News