ഡാന്‍സ് കളിക്കുക എന്നത് എല്ലാരെയും കൊണ്ട് കഴിയുന്ന കാര്യമല്ല. പക്ഷേ ഈ പ്രായമായ ദമ്പതികളുടെ നൃത്തച്ചുവടുകള്‍ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും.
70 വയസായ ഡെയ്റ്റ്മറും അദ്ദേഹത്തിന്റെ 64 വയസായ ഭാര്യ നെല്ലിയയും ആണ് റോക്ക് ആന്‍ഡ് റോള്‍ ഡാന്‍സ് കോമ്പറ്റീഷനില്‍ മാസ്മരിക നൃത്തച്ചുവടുകളുമായി എത്തിയത്.
ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ ഇരുവരും അറുപത് വര്‍ഷമായി ഒരുമിച്ച് നൃത്തം ചെയ്യുന്നു എന്നതാണ്.
ഇപ്പോള്‍ പുറത്തുവന്ന വീഡിയോ 2017 ല്‍ എടുത്തത് ആണ്. ബവേറിയയില്‍ നടന്ന ഡാന്‍സ് കോമ്പറ്റീഷനില്‍ ഇരുവരും സമ്മാനം നേടുകയും ചെയ്തിരുന്നു.
വീഡിയോ ഷൂട്ട് ചെയ്ത കാര്യം ഇരുവരും അറിഞ്ഞിരുന്നുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here