ട്രാന്‍സ്ജെന്ററുകള്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി

പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി.

രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തിയത്.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തിയാല്‍ സ്ത്രീകളാണെന്ന് തെറ്റിദ്ധരിക്കപ്പെടാനും പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ഇവര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നിഷേധിച്ചത്.

ഇവര്‍ക്ക് ദര്‍ശനത്തിനു സുരക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത വരുത്തുന്നതിനായി ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ നിര്‍ദേശം തേടുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചിരുന്നു.

ഇതരസംസ്ഥാനങ്ങളില്‍നിന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ മുന്‍പും ശബരിമലയില്‍ ദര്‍ശനത്തിനെത്താറുണ്ട്.

ശബരിമല സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സന്നിധാനത്തടക്കം ഉണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷാ മുന്‍കരുതല്‍ എടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here