വനിതാ മതില്‍; കോഴിക്കോട് മാത്രം അണിനിരക്കാനൊരുങ്ങുന്നത് മൂന്ന് ലക്ഷം സ്ത്രീകള്‍

കോഴിക്കോട് ജില്ലയില്‍ വനിതാ മതിലില്‍ മൂന്ന് ലക്ഷം സ്ത്രീകള്‍ അണിനിരക്കും. ദേശീയ പാതയില്‍ 74 കിലോമീറ്റര്‍ ദൂരം ജനുവരി ഒന്നിന് മതില്‍ രൂപപ്പെടും.

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍ എ കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എം പി, എം എല്‍ എ മാര്‍ കോഴിക്കോട് മേയര്‍ രക്ഷാധികാരികളും ജില്ലാ കളക്ടര്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായ ജില്ലാതല സംഘാടക സമിതിയും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സെക്രട്ടറി കണ്‍വീനറും സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജോയിന്റ് കണ്‍വീനറും ആശാ വര്‍ക്കര്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ മെഡിക്കല്‍ ഓഫീസര്‍ സന്നദ്ധ സാമുദായിക സംഘടന പ്രതിനിധികള്‍ അംഗങ്ങളുമായ പ്രാദേശിക സംഘാടക സമിതികളും നിലവില്‍ വന്നു.

കുടുംബശ്രീ യൂനിറ്റ് തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വനിതാ മതിലിന്റെ സന്ദേശമെത്തിച്ചു.ഡിസംബര്‍ 28, 29, 30 തീയതികളില്‍ ജില്ലയില്‍ വിളംബര ജാഥകള്‍ നടത്തും.

ബാനറുകള്‍ക്കു പുറമേ പുല്‍ക്കുടിലുകള്‍ വനിതാ മതിലിന്റെ സന്ദേശവുമായി നിര്‍മിക്കും. പഞ്ചായത്തുകള്‍തോറും സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമത്തിന്റെ ഭാഗമായി 24, 25 തീയതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സാംസ്‌കാരിക പ്രഭാഷണം പുരാരേഖ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News