
ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഒക്ടോബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികള്‍ കൂടെ ഉണ്ടെന്നാണ് പോലീസ് അനുമാനം.
ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയ അഖില്‍ അരവിന്ദനെ റിമാന്‍ഡ് ചെയ്തു.
ബന്ധുക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അരവിന്ദിനെ ഞായറാഴ്ച വൈകുന്നേരം കണ്ടല്ലൂര്‍ തെക്ക് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here