തിരിച്ചറിയല്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റും ലാമിനേറ്റ് ചെയ്യാന്‍ നിയമവും ചട്ടവും അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.

ലാമിനേറ്റ് ചെയ്യുമ്പോള്‍ പ്ലാസ്റ്റിക്ഫിലിം കാര്‍ഡുമായി ഒട്ടിച്ചേരും. സാധാരണഗതിയില്‍ അത് നീക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ലാമിനേറ്റ് ചെയ്യുന്നതുകൊണ്ട് കാര്‍ഡ് നനയില്ലെന്നും കേടാകില്ലെന്നതുമുള്‍പ്പെടെയുള്ള മെച്ചമുണ്ടാകാമെങ്കിലും നിയമം അനുവദിക്കാത്തതിനാല്‍ ലാമിനേഷന്‍ അനുവദിക്കാനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ലാമിനേറ്റ് ചെയ്താല്‍ കാര്‍ഡിന്റെ കനം, അതിലെ മുദ്രണം, ഒപ്പ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ വിവരങ്ങളുടെ സാധുത വിലയിരുത്താനാവില്ലെന്ന് കണ്ടാണിത്.

ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആര്‍. നാരായണ പിഷാരടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രജിസ്റ്ററിലെ ഒപ്പുമായി താരതമ്യം ബുദ്ധിമുട്ടായതു കാര്‍ഡിന്റെ നിയമസാധുത ഇല്ലാതാക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here