ഒടിയന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ദിലീപ് ഫാന്‍സോ? ശ്രീകുമാര്‍ മേനോന്റെ മറുപടി: ‘മഞ്ജു പ്രതികരിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു’

തിരുവനന്തപുരം: ഒടിയന്‍ സിനിമയ്ക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ദിലീപ് ഫാന്‍സാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍.

സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ തെളിവ് ലഭിക്കാതെ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മഞ്ജുവാര്യര്‍ പ്രതികരിക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മഞ്ജുവാര്യരെ സഹായിക്കാന്‍ തുടങ്ങിയത് മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ഒടിയനെതിരെയുള്ള പ്രചാരണം. മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും
ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒടിയന് ഹൈപ്പ് നല്‍കിയതില്‍ കുറ്റബോധമില്ല. ചിത്രത്തിനു ഇതുവരെ 39.14 കോടി കളക്ഷന്‍ ലഭിച്ചു കഴിഞ്ഞു. എല്ലാ ആളുകളെയും തൃപ്തിപ്പെടുത്തി ചിത്രമെടുക്കാന്‍ കഴിയില്ല. രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എംടിയുമായുള്ളതു തര്‍ക്കമല്ല. തെറ്റിദ്ധാരണകള്‍ മാത്രമാണ്. രണ്ടാമൂഴം നടക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

എന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്‍. പ്രേക്ഷകര്‍ വേറൊരു പുലിമുരുകനാണ് പ്രതീക്ഷിച്ചതെങ്കില്‍ സോറി. അതിനാണെങ്കില്‍ പുലിമുരുകന്റെ രണ്ടാം ഭാഗം പിടിച്ചാല്‍ മതിയായിരുന്നു. ഒന്നും തെളിയിക്കാനല്ല ഒടിയന്‍ സംവിധാനം ചെയ്തത്. വര്‍ഷത്തില്‍ മൂന്നു സിനിമ വീതം ചെയ്യണമെന്ന ഉദ്ദേശ്യവുമില്ല. മോഹന്‍ലാല്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഒടിയന് വേണ്ടി. വളഞ്ഞിട്ട് ആക്രമിക്കാന്‍ മാത്രമുള്ള തെറ്റ് ഒടിയന്‍ ചെയ്തിട്ടില്ല. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News