സൗഹൃദത്തിനും പ്രണയത്തിനും പിന്നെ പരീക്ഷാ ഹാളിലും പ്രായം വെല്ലുവിളിയല്ല; സോഷ്യല്‍ മീഡിയയില്‍ വെെറലായി ഒരു പരസ്യം

സ്നേഹത്തിനും സൗഹൃദത്തിനും പ്രണയത്തിനും പ്രായമൊരു വിലങ്ങു തടി അല്ലെന്നു തെളിയിക്കുന്ന ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം.

ഒരു മുത്തശ്ശിയും മുത്തച്ഛനുമാണ് പരസ്യത്തിന്‍റെ കേന്ദ്ര കഥാപാത്രങ്ങള്‍ . പശ്ചാത്തലം ഒരു പരീക്ഷാ സെന്‍ററും. ഇരുവരും ഒരുമിച്ച് ഒരു പരീക്ഷാ സെന്‍ററില്‍ പരീക്ഷ എ‍ഴുതുന്നതാണ് പശ്ചാത്തലം.

പരീക്ഷ എ‍ഴുതാന്‍ ഇരുവരും തമ്മില്‍ സഹായിക്കുന്നതും അത് നിരീക്ഷക കണ്ടുപിടിക്കുമ്പോള്‍ രണ്ടു പേരുടെയും മുഖത്തുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളും വളരെ ഭംഗിയായും ഓമനത്തത്തോടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദൈര്‍ഘ്യം വളരെ കുറഞ്ഞ ഈ പരസ്യചിത്രം ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നു. ഒപ്പം കാണുന്നവര്‍ക്കുള്ളില്‍ ഉള്ളില്‍ ഒരു പുഞ്ചിരിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News