ആധാറുമായി വീണ്ടും കേന്ദ്രം; മൊബൈല്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ നിയമഭേദഗതി

ദില്ലി: ആധാറുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാര്‍ ബന്ധിപ്പിക്കാന്‍ നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് നിയമഭേദഗതി കൊണ്ട് വരുന്നത്.

ടെലഗ്രാഫ് ആക്ട്, കള്ളപണം വെളുപ്പിക്കന്‍ നിരോധനം എന്നീ നിയമങ്ങളില്‍ ഭേദഗതി വരുത്തി ആധാര്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയിരിക്കുന്നത്.

ടെലഗ്രാഫ് ആക്ടിലെ ഭേദഗതി വഴി മൊബൈല്‍ സിം, കള്ളപണം നിരോധിക്കല്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിലൂടെ ബാങ്ക് അക്കൗണ്ടിനും ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കാം. നേരത്തെ ആധാര്‍ നിര്‍ബന്ധമാക്കിയതിനെ കോടതി വിമര്‍ശിക്കുകയും ഉത്തരവിലൂടെ റദാക്കുകയും ചെയ്തു.

നിയമഭേദഗതിയിലൂടെ തിരിച്ച് കൊണ്ട് വരുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് ഇടയാക്കും. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നില്ലെന്നും മറ്റ് തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ആധാറിനെ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് നിയമഭേദഗതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി.

പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്കയിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ആധാര്‍ ചോര്‍ത്തുന്നവരുടെ ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News