കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് എ.കെ ശശീന്ദ്രന്‍

താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിലൂടെ കെ.എസ്.ആര്‍.ടി.സി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.

നിയമന ഉത്തരവുകള്‍ നല്‍കി തുടങ്ങിയെങ്കിലും അവര്‍ എത്തി പരിശീലനം നല്‍കി ജോലി ആരംഭിക്കാന്‍ രണ്ടാഴ്ച സമയം എടുക്കും.

നിലവില്‍ സ്ഥിരം ജീവനക്കാരുടെ സഹായത്തോടെ യാത്രാക്ലേശം ഒഴിവാക്കാനാണ് ശ്രമം.

പ്രതിസന്ധി പരിഹരിക്കാനായി വീണ്ടും കോടതിയെ സമീപിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here