ഒടിയന്‍ ആക്രമണം: പിന്നില്‍ പ്രമുഖ നടന്‍; ലക്ഷ്യം ശ്രീകുമാര്‍ മേനോനും മഞ്ജു വാര്യരും; അടി കൊള്ളുന്നത് മോഹന്‍ലാലിന്; സിനിമാമേഖലയെ ഞെട്ടിച്ച് ഒരു വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ഒടിയന്‍ സിനിമയ്ക്ക് നേരെ നടക്കുന്നത് വ്യക്തി വൈരാഗ്യത്തിന്റെ പുറത്തുള്ള ആക്രമണമാണെന്നും അതിന് പിന്നില്‍ ഒരു പ്രമുഖ നടനാണെന്നും ലിബര്‍ട്ടി ബഷീര്‍.

ലിബര്‍ട്ടി ബഷീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെ:

ഇത്രയും സൈബര്‍ ആക്രമണം ഇതിനു മുന്‍പ് ഒരു ചിത്രത്തിനും ഉണ്ടായിട്ടില്ല. ഇവിടെ ലക്ഷ്യം രണ്ട് ആള്‍ക്കാരാണ്. മുഖ്യശത്രു ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. പിന്നെ മഞ്ജു വാര്യര്‍.

ആ ശത്രുക്കളെ ഒതുക്കാന്‍ നോക്കുമ്പോള്‍ അടി കൊള്ളുന്നത് മോഹന്‍ലാലിനാണ്. മുമ്പ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതേ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്ന് മഞ്ജുവിനും എനിക്കും ശ്രീകുമാര്‍ മേനോനുമെല്ലാം എതിരേ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. അതിന് പുറകിലുള്ള ആള്‍ തന്നെയാണ് ഇപ്പോഴും പുറകില്‍.

ഒരു തിയേറ്റര്‍ ഉടമ എന്ന നിലയിലാണ് പറയുന്നത്. അപ്പോള്‍ ആ ചിത്രത്തിന് നേരെ ഇത്രയും അധികം സൈബര്‍ ആക്രമണം നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ലക്ഷ്യം ശ്രീകുമാര്‍ മേനോനാണ്, ഒപ്പം മഞ്ജുവും. ഒരു മോഹന്‍ലാല്‍ ചിത്രത്തെ കൂട്ടത്തോടെ ആക്രമിക്കുകയാണ്. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത് പോലെ ഒരിക്കലും അത് മോഹന്‍ലാല്‍ ആരാധകര്‍ അല്ല.

ചിത്രത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മനസിലാക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here