പുതുവര്‍ഷം പ്രമാണിച്ച് വന്‍ ഓഫറുകളുമായി പ്രമുഖ വിമാന കമ്പനികള്‍; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

പുതുവര്‍ഷം പ്രമാണിച്ച് വന്‍ ഓഫറുകളുമായി പ്രമുഖ വിമാന കമ്പനികള്‍. പുതുവര്‍ഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളാണ് കമ്പനികള്‍ നല്‍കാനൊരുങ്ങുന്നത്.

ഇന്‍ഡിഗോ, ഫ്ളൈ ദുബൈ, ജെറ്റ് എയര്‍വേയ്സ് തുടങ്ങിയ കമ്പനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവിനുള്ളിലെ യാത്രകള്‍ക്കേ ഓഫര്‍ ലഭ്യമാവുകയുള്ളൂ.

90-ലധികം അന്താരാഷ്ട്ര റൂട്ടുകളില്‍ 3,399 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാവുമെന്ന് ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ വ്യക്തമാക്കി. ബുധനാഴ്ചയാണ് നാല് ദിവസത്തെ ന്യൂ ഇയര്‍ സെയില്‍ കമ്പനി പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News