
മലയാളത്തിലെ ഒരു പുതിയ സിനിമയുടെ കാസ്റ്റിംഗ് കോള്‍ ആണിത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ആണിത് പുറത്തു വിട്ടിരിക്കുന്നത്.
ഓരോ കഥാപാത്രങ്ങളേയും വരച്ചു ഡീറ്റൈല്‍ ചെയ്തിട്ടാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കു പുറമെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു, അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തു വിട്ടിട്ടില്ല.
ക്യാമ്പ് സിനിമയുടെ ബാനറില്‍ ദീപ്തി ഗോപിനാഥന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക്ക് തോമസ് ആണ്, ഹിമല്‍ മോഹന്‍ ക്യാമറ, അമര്‍ സൂരജ് എഡിറ്റര്‍, ദീപക് രവി സംഗീതം, വിക്രം വേദ , ഒടിയന്‍ എന്ന സിനിമകളുടെ പശ്ചാത്തല സംഗീതം ചെയ്ത സാം സി സ് ന്റെ അസ്സോസിയേറ്റ് ലിജിന്‍ ബാംബിനോ പശ്ചാത്തല സംഗീതം ചെയ്യുന്നു.
കാസ്റ്റിങ് കോളിനായി ചെയ്ത ബി ജി എം വളരെയധികം ശ്രദ്ധിക്കപ്പെട്ടു, അന്ന ജോവിറ്റ ആണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here