സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ക്ക് നിരോധനം

സംസ്ഥാനത്ത് മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു. മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ഉത്തരവിറക്കി.

നേരത്തെ 2 ഘട്ടങ്ങളിലായി 96 ബ്രാന്‍ഡുകള്‍ നിരോധിച്ചിരുന്നു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും കുറ്റകരമാണ്.

ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 അനുസരിച്ചുള്ള ഗുണനിലവാര മാനദണ്ഡങ്ങള്‍ ലംഘിച്ച് മായം കലര്‍ത്തി ഉത്പാദിപ്പിച്ച 74 വെളിച്ചെണ്ണകളാണ് ഇന്ന് നിരോധിച്ചത്.

കേരയുടെ പേര് ഉപയോഗിച്ചാണ് കൂടുതല്‍ വ്യാജ ബ്രാന്‍ഡുകള്‍ വിപണിയില്‍ എത്തിയിരുന്നത്.

ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here