തൃക്കാക്കര നഗരസഭ ഭരണം എല്‍ഡിഎഫിന്

എറണാകുളം ജില്ലയിലെ തൃക്കാക്കര നഗരസഭ ഭരണം എല്‍ഡിഎഫിന് ലഭിച്ചു.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷീല ചാരു ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗമായിരുന്ന ഇവര്‍ കഴിഞ്ഞദിവസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചിരുന്നു.

ഷീല ചാരുവിന് 43 അംഗ കൌണ്‍സിലില്‍ 22 വോട്ടു ലഭിച്ചു. തൃക്കാക്കരയില്‍ ചെയര്‍പെഴ്‌സണ്‍ പട്ടികജാതി വനിതാ സംവരണമാണ്.

യുഡിഎഫ് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെ ചെയര്‍പേഴ്‌സണെയും വൈസ് ചെയര്‍മാനെയും പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News