ഇടുക്കിയില്‍ വന്‍ലഹരിമരുന്നു വേട്ട

ഇടുക്കിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും ആറര ലിറ്റര്‍ വൈനും പിടിച്ചെടുത്തു. രാജാക്കാട് സ്‌കൂള്‍ പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്.

ചെമ്മണ്ണാര്‍, രാജാക്കാട് എന്നിവിടങ്ങളിലെ സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പന്നങ്ങളും വൈനും കണ്ടെടുത്തത്.

വിദ്യാര്‍ത്ഥികളില്‍ പുകവലി വര്‍ധിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തല്‍ ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫീസും റേഞ്ച് ഓഫീസും ചേര്‍ന്ന് സിഐ എജി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

11 കിലോഗ്രാം പുകയില, 440 പാക്കറ്റ് സിഗരറ്റ്, 70 പായ്ക്കറ്റ് ബീഡി, നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ചെമ്മണ്ണാറില്‍ പരിശോധന നടത്തുന്നതിനിടെ കൊച്ചുപുരയ്ക്കല്‍ ഷിജുവിന്റെ ബേക്കറിയില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വൈന്‍ കണ്ടെടുത്തത്.

സംഭവത്തില്‍ ഒരാളെ അറസ്റ്റ്‌ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കിള്‍ പരിധിയില്‍ പ്രത്യേക ടുബാക്കോ സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. റേഞ്ച് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ എംപി പ്രമോദ്,കെ ആര്‍ ബാലന്‍,സി പി റനി,ജെ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ലിജോ ജോസഫ്,എം എസ് അരുണ്‍, ജോഫിന്‍ ജോണ്‍,എം കെ ഷാജി,ഗോകുല്‍ കൃഷ്ണന്‍, ഷിജു ദാമോദരന്‍, ജോര്‍ജ്, പി സി റെജി എന്നിവരും പരിശോധനകളില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News