പത്ത് വയസുകാരനെ പീഢനത്തിന് ഇരയാക്കിയ സ്‌കൂള്‍, മദ്രസ അധ്യാപകനെ പൊലീസ്‌ അറസ്റ്റ് ചെയ്തു

പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അറബിക്ക് അധ്യാപകനും, മദ്‌റസ അധ്യാപകനുമായ പൊന്നാനി കൊമ്പത്തേയില്‍ അലിമോനെയാണ്് എരുമപ്പെട്ടി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ സ്‌കൂളില്‍ വെച്ചാണ് കുട്ടിയെ ഇയാള്‍ പീഢിപ്പിച്ചത്. അറബിക്ക് അധ്യാപകനായ ഇയാള്‍ സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്ക് മദ്‌റസ പഠനവും നല്‍കുന്നുണ്ട്.

ദിവസവും വൈകീട്ട് സ്‌കൂളിലാണ് ക്ലാസ് നടത്തുന്നത്.ഇയാള്‍ പഠിപ്പിക്കുന്ന മറ്റൊരു മദ്‌റസയിലെ വിദ്യാര്‍ത്ഥിയായ കുട്ടിയെ തന്ത്രപരമായി സ്‌കൂളിലെത്തിച്ചാണ് പീഢനം നടത്തിയത്.

കുട്ടി പഠനത്തില്‍ പുറകിലാണെന്നും സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടൊപ്പം പ്രത്യേക ക്ലാസ് നല്‍കാമെന്നും രക്ഷിതാക്കളെ അറിയിച്ചാണ് ഇയാള്‍ കുട്ടിയെ സ്‌കൂളില്‍ കൊണ്ട് വന്നത്. മറ്റു വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് പോയ സമയം മുതലെടുത്ത് ഇയാള്‍ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും രാത്രിയില്‍ സ്‌കൂളിലെത്തി ഇയാളെ പിടികൂടി.തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്ന .

അതേസമയം അലിമോനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News